Main Menu

വിവാഹ വേദിയില്‍ ബേസിലിനും വധുവിനും കിട്ടിയ കിടിലന്‍ പണി (വീഡിയോ)

കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ യുവ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹമായിരുന്നു ഇന്നലെ. കോട്ടയം സ്വദേശി എലിസബത്തിനെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വച്ചാണ് ബേസില്‍ മിന്നു ചാര്‍ത്തിയത്. സിനിമാതാരങ്ങളും ആരാധകരും ബേസിലിനും എലിസബത്തിനും വിവാഹാശംസകള്‍ നേരുകയുണ്ടായി. ഒപ്പം ബേസില്‍-എലി ദമ്പതികള്‍ക്ക് ഒരു ചെറിയ പണിയും കൊടുക്കുകയുണ്ടായി. ആ പണിയെന്താണെന്നറിയണ്ടേ?

മറ്റൊന്നുമല്ല, ന്യൂജന്‍ രീതിയില്‍ പറയാണെങ്കില്‍ വധുവിനെയും വരനേയും കൊണ്ടു നൃത്തം ചെയ്യിക്കുക എന്നതു ഇപ്പോഴത്തെ ഒരു വിവാഹത്തിന്റെ ഒരു രീതിയാണ്. സംവിധായകന്‍ ബേസില്‍ ജോസഫിനും വധുവിനും കാണികള്‍ക്കു മുമ്പില്‍ നൃത്തം ചെയ്യേണ്ടി വന്നു. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങികൊടുക്കേണ്ടി വന്നു. ഇരുവരുടേയും ആ നൃത്തരംഗം ഇങ്ങനെ.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്