Main Menu

വിവാഹിതനായ നടനുമായി സായ് പല്ലവി പ്രണയത്തില്‍; ഉടന്‍ വിവാഹമെന്ന് തമിഴ് മാധ്യമങ്ങള്‍

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരസുന്ദരിയാണ് സായ്പല്ലവി. പ്രേമം മലയാളിക്കരയിലെന്നല്ല ദക്ഷിണേന്ത്യയിലാകെ വന്‍ തരംഗമായിരുന്നു.

മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് തമിഴകത്തുനിന്നും പുറത്തുവരുന്നത്. നാളിതുവരെ ഗോസിപ്പുകള്‍ ഒന്നും സായ്പല്ലവിയേ തേടി എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ് ഓണ്‍ലൈനുകളിലെ ചുടേറിയ വാര്‍ത്തയാണ് സായ്‌യുടെ പ്രണയം.

ചിത്രമാല എന്ന തമിഴ് മാഗസിന്‍ തുടങ്ങിവെച്ച സായിയുടെ പ്രണയവാര്‍ത്ത പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വിവാഹിതനായ നടനുമായാണു സായ്‌യുടെ പ്രണയമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നടന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രേമത്തിലൂടെ അരങ്ങേറിയ സായിക്ക് ഇതുവരേയും തമിഴില്‍ അഭിനയിക്കാനായിട്ടില്ല. തമിഴകത്തെ അരങ്ങേറ്റം കുറിക്കും മുമ്പെ തന്നെ ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാകുന്നത് ചലച്ചിത്രലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.

സായ്‌യുടെ പ്രണയ വാര്‍ത്ത ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.  സായ്‌യും ബന്ധപ്പെട്ടവരും പ്രതികരിച്ചിട്ടില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്