Main Menu

വിവാഹമോചിത നല്‍കുന്ന സ്ത്രീധനപീഡന പരാതി നിയമപരമായി നിലനില്‍ക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീധനപീഡനപരാതിയില്‍ പുതിയ വിധിയുമായി സുപ്രീം കോടതി. വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ എതിരെ സ്ത്രീധനപീഡനപരാതി നല്‍കാനാവില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും സ്ത്രീധനനിരോധന നിയമത്തിലെ വ്യവസ്ഥകളും വിവാഹമോചിതരായ ദമ്പതിമാരുടെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിയമപ്രകാരം വിവാഹമോചിതരായവര്‍ നിയമത്തിനു മുന്നില്‍ ഭാര്യാഭര്‍ത്താക്കന്‍മാരല്ല എന്നതു കൊണ്ട് ഭര്‍ത്താവായിരുന്ന വ്യക്തിയ്‌ക്കോ ബന്ധുക്കള്‍ക്കോ എതിരെ സ്ത്രീധന പീഡന ആരോപണം നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെയും എല്‍ നാഗേശ്വരറാവുവും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസ് പരിഗണിക്കവെയാണ് ബെഞ്ച് ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്. മുന്‍ഭാര്യ സമര്‍പ്പിച്ച സ്ത്രീധനപീഡനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ കൂടുതല്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. കൂടാതെ വിവാഹമോചനത്തിന് ശേഷം നാലു വര്‍ഷം കഴിഞ്ഞാണ് മുന്‍ഭാര്യ കേസ് നല്‍കിയതെന്നുള്ളതും കോടതി പരിഗണിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്