Main Menu

വിവാഹം കഴിഞ്ഞതോടെ സമന്ത പേര് മാറ്റി

ഹൈദരാബാദ്: സമന്ത റൂത്ത് പ്രഭു ഇനി ഇല്ല, ഇനി ഉള്ളത് സമന്ത അക്കിനേനി. ആഘോഷമാക്കിയ ആ കല്യാണ മാമാങ്കത്തിനു ശേഷം പേരിനൊപ്പമുള്ള വാല്‍ സമന്ത വെട്ടി. നാഗചൈതന്യയുടെ ഭാര്യയായി മാറിയ തെന്നിന്ത്യന്‍ സുന്ദരി പേരിനൊപ്പമുള്ള വാല്‍ മാറ്റിയിരിക്കുകയാണ്. നടന്‍ നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബതിയുടേയും കുടുംബ പേരാണ് അക്കിനേനി.

സമന്തയുടെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ സമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ട്വീറ്റുകള്‍ പറയുന്നു. ഈ മാസം 6നാണ് ഗോവയില്‍ വച്ച് സമന്ത നാഗചൈതന്യ വിവാഹം നടന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്