Main Menu

വിവാദങ്ങള്‍ക്കിടയില്‍ കേദര്‍നാഥിന്റെ ട്രെയിലര്‍ പുറത്തിറങ്ങി (വീഡിയോ)

മുംബൈ: വിവാദങ്ങള്‍ക്കിടയില്‍ കേദര്‍നാഥിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിത്രം നിരോധിക്കണമെന്ന് കാണിച്ച് ബി.ജെ.പി രംഗത്ത് വന്നതിന് പിന്നാലെയാണ് കേദര്‍നാഥിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

സുഷാന്ത് സിങ് രജ്പുത്, സാറ അലി ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കേദാര്‍നാഥ്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം ഏഴിന് പ്രദര്‍ശനത്തിനെത്തും. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയ പശ്ചാതലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്. മന്‍സൂര്‍ എന്ന ചുമട്ടുകാരനായി സുഷാന്ത് എത്തുമ്പോള്‍ ടൂറിസ്റ്റായാണ് സാറ എത്തുന്നത്.

സൈഫ് അലിഖാന്റെ മകളായ സാറയുടെ ആദ്യ ചിത്രം കൂടിയാണ് കേദാര്‍നാഥ്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് പിന്നാലെയാണ് വിലക്ക് ഭീഷണികളും വിവാദവും എത്തുന്നത്. ഹിന്ദുവികാരങ്ങളെ മുറിപ്പെടുത്തുന്നുവെന്നും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നും ചൂണ്ടിക്കാട്ടി കേദാര്‍നാഥ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അജേന്ദ്ര അജയ് രംഗത്ത് എത്തിയിരുന്നു. ബി.ജെ.പിയുടെ മീഡിയ വിഭാഗം ടീം അംഗമായ ഇദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് അയച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്