Main Menu

വിദ്യ ഉണ്ണി വിവാഹിതയാവുന്നു; വരന്‍ ചെന്നൈ സ്വദേശി, വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് വെങ്കടേശ്വരനാണ് ദിവ്യയെ ജീവിതസഖിയാക്കുന്നത്. സിങ്കപ്പൂരിലെ ടാറ്റ കമ്യൂണിക്കേഷന്‍സില്‍ ജോലി ചെയ്യുകയാണ് സഞ്ജയ്. ചെന്നൈ സ്വദേശിയാണ് അദ്ദേഹം.

ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയിരുന്നു വിദ്യ ഉണ്ണി. ഇടയ്ക്ക് സിനിമയില്‍ തുടക്കം കുറിച്ചിരുന്നുവെങ്കിലും പിന്നീട് വിദ്യയും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഹോങ്കോങ്ങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയതാണ് വിദ്യ. ദിവ്യയും വിദ്യയും വേദികളില്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം താരത്തിനെ തേടിയെത്തിയിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ വിദ്യയും ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

അടുത്ത സിനിമ ഏതായിരിക്കുമെന്നറിയാനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് വിദ്യ സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. സിനിമയില്‍ സജീവമല്ലായിരുന്നുവെങ്കിലും സ്റ്റേജ് പരിപാടികളിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറിയതാണ് വിദ്യ. ചേച്ചിക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന വിദ്യയെ നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ചാനല്‍ പരിപാടികളിലും മറ്റുമൊക്കെ സജീവമായി താരമെത്താറുണ്ട്. ചേച്ചിയാണ് തന്റെ ഗുരുവും വഴികാട്ടിയെന്നും താരം പറഞ്ഞിരുന്നു. നൃത്തത്തെ ജീവവായുവായി കരുതുന്നയാളാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തപഠനം തുടങ്ങിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെയും പ്രതിശ്രുത വധുവിന്റെയും ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കോക്കനട്ട് വെഡ്ഡിങ്ങ് സിനിമാസ് ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യയുടെയും സഞ്ജയ് യുടെയും ചിത്രങ്ങള്‍ പുറത്തുവന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്