Main Menu

വിദേശ ടെക്കികളില്‍ കണ്ണ് വെച്ച് അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ്; സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു

അബുദബി: തലസ്ഥാന നഗരിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു. ടെക്‌നോളജി വിഭാഗത്തിലെ സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തന ലൈസന്‍സിന് 2570 ദിര്‍ഹമാണ് നിരക്ക്. ഇതില്‍ നാലു താമസ വീസയെടുക്കാനും അനുമതിയുണ്ട്. ഇതോടെ അബുദബിയിലേക്ക് കൂടുതല്‍ വിദേശ ടെക്കികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എമിറേറ്റിന്റെ വ്യവസായ രംഗത്തിന് ഈ തീരുമാനം പുത്തനുണര്‍വ് പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം പ്രഫഷനല്‍ സര്‍വീസസ് സപ്പോര്‍ട്ട് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. ബിസിനസ് മെച്ചപ്പെടുത്താനും പുതിയ മേഖലകളിലേക്ക് വികസിപ്പിക്കാനും പ്രാദേശിക, രാജ്യാന്തര വിദഗ്ധര്‍ ഉപദേശം നല്‍കും. നിയമ, സാമ്പത്തിക, അക്കൗണ്ടിങ്, മൂല്യവര്‍ധിത നികുതി തുടങ്ങിയ കാര്യങ്ങളിലും സഹായം ലഭ്യമാക്കും. പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്നു റജിസ്‌ട്രേഷന്‍ അതോറിറ്റി സിഇഒ ദാഹിര്‍ ബിന്‍ ദാഹിര്‍ അല്‍ മുഹൈരി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്