വിദേശികളുടെ ചികിത്സാനിരക്ക് വർധന ഉടനുണ്ടാകും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദേശികളുടെ ചികിത്സാഫീസ് വർധന സംബന്ധിച്ച നടപടികൾ ഈദ് അവധിക്ക് ശേഷം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ടത്തില്‍ സന്ദര്‍ശക വീസയില്‍ എത്തുന്നവരില്‍ നിന്നായിരിക്കും കൂടിയ നിരക്കുകള്‍ ഈടാക്കുക. രണ്ടാം ഘട്ടത്തിൽ കുവൈറ്റിൽ വസിക്കുന്ന വിദേശികളുടെ ചികിത്സാഫീസും വർധിപ്പിക്കും.
നിലവിലെ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന വിവിധ ഫീസ് നിരക്കുകളോട് അടുത്തു നിൽക്കുന്നതായിരിക്കും മന്ത്രാലയം നടപ്പാക്കാനിരിക്കുന്ന ഫീസ് സ്ട്രക്ച്ചറെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ ജമാൽ അൽ ഹർബി അൽ റായി സൂചന നൽകിയിട്ടുണ്ട്.