ഇ-പോസ്റ്റല്‍ സംവിധാനം വഴി വിദേശത്ത് നിന്ന് വോട്ട് രേഖപ്പെടുത്താന്‍ നിയമഭേദഗതിക്ക് തയ്യാറാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പ്രവാസി സമൂഹവും സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന മുറവിളി ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫിലെ പ്രവാസികള്‍.

തൊഴിലെടുക്കുന്ന രാജ്യത്ത് നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുക എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുക്കുകയാണ് പ്രവാസികള്‍. വോട്ടവകാശത്തിന് വേണ്ടി നടക്കുന്ന നിയമപോരാട്ടം ലക്ഷ്യം കാണുന്നതിന്റെ സന്തോഷത്തിലാണ് പലരും. കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗത വേഗത്തിലാക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാവുമെന്ന് ഇവര്‍ വിശ്വസിക്കുന്നു