Main Menu

വിജയ് ബാബു പ്രധാനവേഷത്തിലെത്തിയ ‘കാന്‍വാസ്’ ഷോര്‍ട്ട് ഫിലിം വൈറല്‍

നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രധാനവേഷത്തിലെത്തിയ ‘കാന്‍വാസ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. നിഷാന്ത് പിള്ള കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള നിര്‍വ്യാജമായ അടുപ്പത്തെ കുറിച്ചാണ് പറയുന്നത്. ഗാര്‍ഹിക പീഡനം മൂലമുള്ള വൈകാരിക അരക്ഷിതത്വം വളര്‍ന്നു വരുന്ന കുട്ടികളുടെ മനസിനെ എങ്ങനെ ബാധിക്കുന്നു എന്നും ഈ ചിത്രം കാട്ടി തരുന്നുണ്ട്.

വിജയ് ബാബുവിനൊപ്പം അഞ്ജലി നായര്‍, എന്‍.പി നിസ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് വി. ശൈലജ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പ്രണവം മധു സംഗീതം നല്‍കിയ ‘മഴ കണ്ടു ഇരുന്നപ്പോള്‍ ഒരു മഴക്കാലം’ എന്ന് തുടങ്ങുന്ന ഒരു മനോഹര ഗാനവും ഈ ചിത്രത്തിലുണ്ട്. ബി ജനാര്‍ദ്ദനന്‍ പിള്ള രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സരിത രാജീവാണ്. അമൃതേഷ് വിജയനും ലിബിന്‍ ജോസഫും കൂടിയാണ് പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തുഷാര ലാലു, സജിത്ത് യുസുഫ്, നന്ദകുമാര്‍, പ്രഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമം ഡോട്ട് കോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്