Main Menu

വിഘ്‌നേശിന്റെ പിറന്നാള്‍ സര്‍പ്രൈസ് കണ്ട് ആനന്ദക്കണ്ണീര്‍ പൊഴിച്ച് നയന്‍താര; ഒടുവില്‍ ഹൃദയം തുറന്നെഴുതി

ചെന്നൈ: തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറെന്നാണ് നയന്‍താരയെ വിശേഷിപ്പിക്കുന്നത്. സിനിമ ലോകത്ത് ചുരുക്കം സമയം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നയന്‍സിന് കഴിഞ്ഞിരുന്നു. നായക പ്രധാന്യമുളള ചിത്രത്തിലും നായിക പ്രധാന്യമുള്ള ചിത്രത്തിലും ഒരു പോലെ തിളങ്ങുന്ന ചുരുക്കം നടിമാര്‍ മാത്രമേ കാണുകയുളളൂ. ആ കൂട്ടത്തില്‍ പ്രഥമ സ്ഥാനക്കാരിയാണ് നയന്‍സ്. മലയാളത്തിലും തമിഴിലും ഒരു പോലെ ആരാധകരുളള താരം കൂടിയാണ് നയന്‍താര. ഇന്നലെ (18/11/18) 34-ാം പിറന്നാളായിരുന്നു. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സിനിമ ലോകം മാത്രമല്ല ആരാധകരും രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് സംവിധായകന്‍ വിഘ്‌നേഷ് ശിവനുയുമായിട്ടുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ്. ‘എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്’ എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എഴുതിയ കേക്കില്‍ ക്ലാപ്പ് ബോര്‍ഡും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. കേക്കിന്റെ മുകളില്‍ ഒമ്പത് എന്ന് എഴുതിയ ഒരു ചെറിയ കേക്കും ഒരുക്കിയിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിന് നന്ദി അറിയിച്ച് നയന്‍സ് എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം. വിഘ്‌നേഷുമായിട്ടുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം നന്ദി അറിയിച്ചത്. ‘മനോഹരമായ സര്‍പ്രൈസിന് നന്ദി. നീയുമൊത്തുള്ള മറ്റൊരു പിറന്നാള്‍ ദിനം. അവസാനം വരെയും. നയന്‍താര കുറിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്