Main Menu

വാര്‍ത്താ സമ്മേളനത്തിനിടെ പരിശീലകന്റെ തലയില്‍ വെള്ളം കോരിയൊഴിച്ച് ബ്രസീല്‍ ടീം; കാരണം ഇതാണ്

ബ്രസീലിയ: മത്സരത്തില്‍ വിജയിച്ചതിന്റെ ആഘോഷം പല രീതികളില്‍ നടത്തുന്ന ടീമുകളുണ്ട്. മൈതാനത്ത് ഓടി നടന്നും പരസ്പരം കെട്ടിപ്പിടിച്ചുമൊക്കെ പലതരം ആഘോഷങ്ങള്‍ ഉണ്ട്. ജര്‍മനിയില്‍ ആണെങ്കില്‍ പരിശീലകരുടെ തലയില്‍ ബിയര്‍ ഒഴിച്ച് കിരീടനേട്ടം ആഘോഷിക്കുന്ന പതിവുമുണ്ട്.

എന്നാലിപ്പോള്‍ ബ്രസീലില്‍ നിന്നു പുറത്തു വരുന്ന ഒരു ആഘോഷ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കിരീടനേട്ടം ആഘോഷിക്കുന്ന കാര്യത്തില്‍ വേറെ ലെവലാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രസീലിലെ പാല്‍മിറസ് കളിക്കാര്‍. കാരണം പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്ന പരിശീലകന്റെ തലയില്‍ വെള്ളമൊഴിച്ചാണ് ഇവര്‍ ബ്രസീല്‍ ലീഗ് ജേതാക്കളായത് ആഘോഷിച്ചത്‌സീസണില്‍ ഒരു മത്സരം കൂടി ശേഷിക്കെ, എതിരാളികളെക്കാള്‍ അഞ്ച് പോയിന്റ് ലീഡോഡെയാണ് ഇക്കുറി പാല്‍മിറസ് ബ്രസീലിലെ ജേതാക്കളായത്.

Embedded video

ESPN FC

@ESPNFC

Luiz Felipe Scolari got drenched by his Palmeiras players after winning the Brazilian league title 😂

440 people are talking about this

വിഖ്യാത പരിശീലകന്‍ ലൂയില് ഫിലിപ്പെ സ്‌കോളാരിയായിരുന്നു പാല്‍മിറസിന്റെ കോച്ച്. ഇന്നലെ വാസ്‌കോ ഡ ഗാമയ്‌ക്കെതിരായ വിജയത്തിന് ശേഷം പതിവ് ഗൗരവഭവത്തോടെ പത്രസമ്മേളനം നടത്തുകയായിരുന്നു സ്‌കോളാരി. ഇതിനിടയിലാണ് പാല്‍മിറസ് താരങ്ങള്‍ ആഘോഷമായി കേറിവന്ന്, കൈയ്യില്‍ കരുതിയ ചെറിയ കാനുകളിലെ വെള്ളം സ്‌കോളാരിയുടെ തലയിലൂടെ ഒഴിച്ചത്.

പെട്ടെന്ന് അമ്പരന്നെങ്കിലും പതിയെ ആഘോഷത്തോട് സ്‌കോളാരിയും ചേര്‍ന്നു. ചെറിയൊരു നൃത്തച്ചുവടും സ്‌കോളാരി വെച്ചതോടെ കളിക്കാരും ആവേശത്തിലായി. തുടര്‍ന്ന് തമാശരൂപേണ ഒരു കളിക്കാരന്റെ തലയ്ക്കടിച്ചു, മറ്റൊരാളെ തൊഴിച്ചും സ്‌കോളാരി രംഗം കൊഴുപ്പിച്ചു. 2002ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനായിരുന്നു സ്‌കോളാരി. 2014 ലോകകപ്പിലും ബ്രസീലിന്റെ പരിശീലകനായിരുന്നു സ്‌കോളാരി



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്