Main Menu

വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീ ഒഴിവാക്കി എസ്ബിഐ

ഉത്സവ സീസണ്‍ പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് നവംബര്‍ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കി. നിലവില്‍ ടേക്കോവര്‍ വായ്പയുടെ പ്രോസസിങ് ഫീസിന് അനുവദിച്ചിട്ടുള്ള ഇളവിനു പുറമേയാണിത്. കാര്‍ വായ്പയ്ക്ക് ഈ ഉത്സവ സീസണില്‍ പ്രോസസിങ് ഫീസ് ഉണ്ടായിരിക്കുകയില്ല. ഡിസംബര്‍ 31 വരെ ഈ ഇളവ് ഇടപാടുകാര്‍ക്കു ലഭിക്കും.

വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ എന്നിവയ്ക്കുള്ള പ്രോസസിങ് ഫീസില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ വായ്പയ്ക്കുള്ള ഇളവിന് ഒക്‌ടോബര്‍ 31 വരെയും വ്യക്തി വായ്പയ്ക്കുള്ള ഇളവിന് സെപ്റ്റംബര്‍ 30 വരെയും പ്രാബല്യമുണ്ടായിരിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്