Main Menu

വര്‍ക്കലയില്‍ അനധികൃത നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ട് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ അനധികൃത നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ട് അടിച്ചു തകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ബ്ലാക്ക് ബീച്ച് എന്ന റിസോര്‍ട്ട് തകര്‍ത്തത്.

അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്നലെ വര്‍ക്കല നഗരസഭാ കൌണ്‍സിലില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചിരുന്നു. കൗണ്‍സിലര്‍മാരെ അക്രമിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ഇന്ന് നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്.

സ്റ്റോപ് മെമ്മോ നല്‍കിയെന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പക്ഷേ പകലും രാത്രിയും അവിടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിച്ചുവരികയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്