Main Menu

വനിതാ ലോകകപ്പ് ക്രിക്കറ്റ്; ലങ്കയെ തോല്‍പിച്ചു, തുടര്‍ച്ചയായ നാലാം ജയവുമായി ഇന്ത്യ

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 16 റണ്‍സ് ജയം . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് എടുത്തു. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എടുക്കാനെ ശ്രീലങ്കക്ക് കഴിഞ്ഞുള്ളൂ.

78 റണ്‍സ് എടുത്ത ദീപ്തി ശര്‍മയുടേയും 53 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ മിതാലി രാജിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിന് സഹായകമായത്. ഓപ്പണര്‍ ഹസിനി പെരേര 17 റണ്‍സ് എടുത്ത് പുറത്തായതും ചമാരി അട്ടപ്പട്ടുവിന്റെ വിക്കറ്റ് നഷ്ടമായതുമാണ് ശ്രീലങ്കക്ക് തിരിച്ചടിയായത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്