Main Menu

വനിതാ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് സ്മൃതി മന്ദാനക്ക്

ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് ( റേച്ചല്‍ ഹേഹോ ഫ്‌ലിന്റ് പുരസ്‌കാരം) സ്വന്തമാക്കി. ഏകദിനത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്മൃതിയ്ക്കാണ്.

നിലവില്‍ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് സ്മൃതി. 2018ല്‍ കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 669 റണ്‍സും 25 ട്വന്റി20 കളില്‍ നിന്നായി 622 റണ്‍സും ഇടംകൈ ബാറ്ര് വുമണായ സ്മൃതി നേടി. 66.90 ആണ് സ്മൃതിയുടെ ശരാശരി. 130.67 ആണ് ട്വന്റി20യില്‍ മുംബയ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്ര്. ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് സ്മൃതി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്