Main Menu

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ബിജെപി നേതൃത്വത്തോട് സുഷമ സ്വരാജ്

ഭോപ്പാല്‍: മുതിര്‍ന്ന ബിജെപി നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്‍മാറ്റമെന്നാണ് സൂചന. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാര്‍ട്ടിയാണ് ഇനി തീരുമാനമെടുക്കേണ്ടത്അവര്‍ പറഞ്ഞു. 66 കാരിയായ സുഷമാ സ്വരാജ് നിലവില്‍ മധ്യപ്രദേശിലെ വിദിശ ലോക്‌സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്