Main Menu

ലോകബാങ്ക് സംഘം നാളെ കേരളത്തില്‍; സംസ്ഥാനം ദീര്‍ഘകാല വായ്പ തേടും

തിരുവനന്തപുരം: ലോകബാങ്ക് സംഘം നാളെ കേരളത്തിലെത്തും. സംസ്ഥാനം ദീര്‍ഘകാല വായ്പ തേടും. പ്രളയക്കെടുതി സംബന്ധിച്ച് സംഘം വിശദപഠനം നടത്തും. പഠത്തിന് ശേഷമാകും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം.

ലോകബാങ്ക് വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി. ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​നാ​യി ധാ​രാ​ളം പ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ലോ​ക​ ബാ​ങ്കി​ന്റെ സ​ഹാ​യം കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ധ​ന​വ​കു​പ്പ് വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്