കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ എസ്എല്‍സി ലാവലിന്‍ കേസിന്‍റെ നാള്‍വഴികളിലൂടെ………..

1995 ആഗസ്റ്റ് 10

ലാവലിന് കമ്പനിയുമായി കെഎസ്ഇബി ധാരണാപത്രം ഒപ്പുവെച്ചു

1997 ഫെബ്രു. 10

അന്തിമ കരാര്‍ ഒപ്പുവെച്ചു. കരാര്‍ തുക 153.6 കോടിയായി പുതുക്കി.

1998 ജൂലായ് 6

കാനഡയിലെ കോര്‍പ്പറേഷനുമായി വായ്പാ കരാര്‍ ഒപ്പുവെച്ചു.

2005 ജൂലായ് 9

ഇടപാടില്‍ 374 കോടി പാഴായെന്ന് സിഎജി റിപ്പോര്‍ട്ട്

2005 ജൂലായ് 22

കരാര്‍ എല്‍ഡിഎഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തില്ലെന്ന് വി എസ്

2006 ഫെബ്രുവരി 28

പിണറായിയെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ശിപാര്‍ശ

2006 മാര്‍ച്ച് 1

അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം

2007 ജനു. 16

സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

2009 ജനു. 23

ഹൈക്കോടതിയില്‍ സിബിഐ കുറ്റപത്രം. പിണറായി ഒമ്പതാം പ്രതി

2009 ജൂണ്‍ 7

പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

2009 ജൂണ്‍ 11

പിണറായി ഉള്‍പ്പെടെ ഒന്‍പത് പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം

2013 നവം. 5

പിണറായിയെ കുറ്റവിമുക്തനാക്കി സിബിഐ പ്രത്യേക കോടതി. കുറ്റപത്രം റദ്ദാക്കി.

2016 ജനുവരി 13

റിവിഷന്‍ ഹരജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉപഹരജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2017 ജനുവരി 4

സിബിഐയുടെ പുനഃപരിശോധന ഹരജിയില്‍ ഹൈക്കോടതി വാദം തുടങ്ങി