Main Menu

ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

 

നെടുമ്പാശ്ശേരി: കശ്മീരില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തച്ചത്.

സുബേദാര്‍ വിശ്വമോഹന്റെ നേതൃത്വത്തിലുള്ള നാല് സൈനികര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് 3 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയിലേയ്ക്ക് കൊണ്ടു പോകും. ആറ് മണിയോടെയാണ് സംസ്‌ക്കാരം.

തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് കൃഷ്ണഗാട്ടി സെക്ടറില്‍ വച്ചാണ് ആന്റണിക്ക് വെടിയേറ്റത്. പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 34 വയസ്സുകാരനായ ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ അന്ന ഡയാന ജോസഫാണ്. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്