Main Menu

ലണ്ടന്‍ തീപിടിത്തം: 30 പേര്‍ മരിച്ചു; നിരവധിപേരെ കാണാനില്ല

Indian Telegram Android App Indian Telegram IOS App

ലണ്ടന്‍: ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും പൊലീസ് അറിയിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 പേരില്‍ 12 പേരുടെ നില അതീവഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച ബ്രിട്ടിഷ് സമയം അര്‍ധരാത്രി കഴിഞ്ഞ് ഒരുമണിയോടെയാണ് കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. 24 നിലകളിലെ 120 ഫ്‌ലാറ്റുകളിലായി അറുന്നൂറോളം പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്.

സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്ന് അഗ്‌നിശമന വിഭാഗം തലവന്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്