Main Menu

ലണ്ടനിലെ ഫ്‌ളാറ്റില്‍ വന്‍തീപ്പിടിത്തം; നിരവധി പേര്‍ക്ക് പരുക്ക്‌

ലണ്ടന്‍: ലണ്ടനിലെ ഫ്‌ളാറ്റില്‍ വന്‍ തീപ്പിടിത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഗ്രന്‍ഫെല്‍ ടവര്‍

 ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. 24 നിലകളുള്ള കെട്ടിടത്തിന്റെ അഞ്ചു നിലകളിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് മറ്റു നിലകളിലേക്കും തീ പടര്‍ന്നു. തീപ്പിടിത്തത്തില്‍ ഉയര്‍ന്ന പുകശ്വസിച്ച് രണ്ടു പേര്‍ ചികിത്സ തേടി.

നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 40 ഫയര്‍ എന്‍ജിനുകളും 200 അഗ്നിശമന സേനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 12.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടകാരണമെന്തെന്ന് വ്യക്തമല്ല. പൂര്‍ണമായും അഗ്നിക്കിരയായതിനാല്‍ കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും ആളുകളെ സുരക്ഷാര്‍ഥം ഒഴിപ്പിച്ചിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്