Main Menu

ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

ലണ്ടൻ: ലണ്ടനിലെ കാംഡൻ ലോക് മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി. മാർക്കറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീപടർന്ന കെട്ടിടത്തിന്‍റെ മുകളിലത്തെ മൂന്ന് നിലകളും പൂർണമായും കത്തിനശിച്ചു. 2008ൽ ഈ മാർക്കറിൽ സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമർന്ന മാർക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്