Main Menu

റോള്‍ മോഡല്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Indian Telegram Android App Indian Telegram IOS App

റിങ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍, വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, നമിത, സ്രിന്റ എന്നിവരാണ് പ്രധാനതാരങ്ങള്‍. ഗോവയിലാണു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്.

ക്യാംപസില്‍ നിന്നു പിരിഞ്ഞതിനു ശേഷവും സൗഹൃദം തുടരുന്ന നാലു പേര്‍ അവരുടെ സുഹൃത്തിനെ തേടി ഗോവയിലേക്കു നടത്തുന്ന യാത്രയാണു സിനിമ. തായ്‌ലാന്‍ഡ്, കൊച്ചി എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകള്‍. ഗോപി സുന്ദറാണു സംഗീതം. ചിത്രം ജൂണ്‍ 24ന് തിയേറ്ററുകളിലെത്തും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്