Main Menu

റൊണാള്‍ഡോയുടെ വീട്ടില്‍ ജോലിക്കാരനാകണോ; എങ്കില്‍ ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിച്ചിരിക്കണം; ഫുട്‌ബോള്‍ ലീക്സിന്റെ വെളിപ്പെടുത്തല്‍കേട്ട് അമ്പരന്ന് ആരാധകര്‍

മഡെയ്‌റ: റൊണാള്‍ഡോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുളള വെളിപ്പെടുത്തലുകള്‍ ഫുട്‌ബോള്‍ ലോകം എന്നും വളരെ ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഫുട്‌ബോള്‍ ലോകത്തെ ഇളക്കിമറിച്ചുകൊണ്ട് ഫുട്‌ബോള്‍ ലീക്‌സ് റൊണാള്‍ഡോയെക്കുറിച്ച് മറ്റൊരു രഹസ്യം കൂടി പുറത്തു വിട്ടിരിക്കുകയാണ്. തന്റെ ജീവിതത്തിന്റെ സ്വകാര്യതയില്‍ ഏറെ ശ്രദ്ധാലുവായ റൊണാള്‍ഡോയുടെ തനിക്കു കീഴില്‍ ജീവനക്കാരായി വരേണ്ടവര്‍ എഴുപതു വര്‍ഷത്തേക്കുള്ള പ്രത്യേക കരാറക്കം ഒപ്പിടണമെന്നാണു ഫുട്‌ബോള്‍ ലീക്‌സ് വെളിപ്പെടുത്തുന്നത്. താരത്തിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഈ നിയമം പ്രധാനമായും ബാധകമാവുന്നത്.

റൊണാള്‍ഡോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുപതു വര്‍ഷത്തേക്കു പരസ്യപ്പെടുത്തരുത്. താരത്തിന്റെയോ താരത്തിന്റെ അടുത്ത ബന്ധുക്കളുടേയോ മരണം വരെ കൃത്യമായി ഈ നിയമം പാലിക്കണമെന്നും കരാറില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് ഫുട്‌ബോള്‍ ലീക്‌സ് വെളിപ്പെടുത്തുന്നത്. ഫുട്‌ബോള്‍ താരങ്ങളില്‍ തന്നെ ഏറ്റവും വിചിത്രമായ സ്വകാര്യ നിയമങ്ങള്‍ കൊണ്ടു നടക്കുന്ന താരമാണു റൊണാള്‍ഡോയെന്നാണ് ഇതിനെ പറ്റി ആരാധകര്‍ പ്രതികരിക്കുന്നത്.

റൊണാള്‍ഡോയുടെ സ്വകാര്യ ജീവിതം ആരാധകരില്‍ നിന്നും രഹസ്യമാക്കിയാണ് സൂക്ഷിക്കുന്നതെന്നത് ഏവര്‍ക്കുമറിയുന്ന കാര്യമാണ്. താരത്തിന്റെ അമ്മയെയും കാമുകിയെയും സഹോദരിയെയും നാലു മക്കളെയും കുറിച്ചു മാത്രമാണ് താരം വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. അവസാനത്തെ രണ്ടു ഇരട്ട കുട്ടികളായ ഇവ, മാറ്റിയോ എന്നിവരുടെ ജനനം വാടക ഗര്‍ഭപാത്രത്തിലൂടെയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

റൊണാള്‍ഡോയുടെ തനി പകര്‍പ്പായ മൂത്ത മകന്‍ യുവന്റസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. മികച്ച പ്രകടനം നടത്തി നിലവില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ജൂനിയര്‍ റൊണാള്‍ഡോക്കു കഴിഞ്ഞിട്ടുണ്ട്. അച്ഛനെ പോലെ തന്നെ മികച്ച താരമായി വളരുകയെന്നതാണ് ജൂനിയറിന്റെ പ്രധാന ലക്ഷ്യം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്