Main Menu

റെക്കോര്‍ഡില്‍ ഒറ്റയാനായി കോഹ്‌ലി; മൈതാനത്ത് മികച്ച ക്യാപ്റ്റന്‍മാരെ മറികടന്ന് സ്വന്തമാക്കിയത് ചരിത്ര നേട്ടങ്ങള്‍

ഓരോ മത്സരങ്ങളിലും റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും താരം ഒരു പുതിയ റെക്കോര്‍ഡെഴുതി. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയല്‍ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.

3454 റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 3449 റണ്‍സുമായി സുനില്‍ ഗവാസ്‌കര്‍ മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലീഷ് പരമ്പരക്ക് മുമ്പേ 4000 റണ്‍സ് തികക്കാന്‍ 544 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പടെ 68.00 റണ്‍ ശരാശരിയില്‍ 4 ടെസ്റ്റുകളില്‍ നിന്ന് കോഹ്‌ലി ലക്ഷ്യത്തില്‍ എത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ 1500 റണ്‍സ് ക്ലബ്ബിലെത്തുന്ന ആറാമത്തെ ബാറ്റ്‌സമാന്‍ എന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കിയിരിക്കുകയാണ്. 2535 റണ്‍സ് ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. സുനില്‍ ഗവാസ്‌കര്‍ (2483), രാഹുല്‍ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വാനന്ത് (1880), ദിലീപ് വെങ്‌സര്‍ക്കാര്‍ (1589) എന്നിവരാണ് പട്ടികയില്‍ കോഹ്‌ലിക്ക് മുന്നിലുള്ള മറ്റ് താരങ്ങള്‍.

വിദേശമണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യപ്റ്റനായും കോഹ്‌ലി മാറിയിരിക്കുകയാണ്. വെറും 19 ടെസ്റ്റ് മത്സരങ്ങളില്‍നിന്നുമാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിയെയാണ് ഇത്തവണ കോഹ്‌ലി മറികടന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്