Main Menu

‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: ആഗോള തലത്തില്‍ ആദ്യമായി ‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനമേര്‍പ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ലോകത്തെവിടെ വെച്ചും അറിയാന്‍ കഴിയും.

എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന അഞ്ഞൂറില്‍പരം സര്‍വീസുകളില്‍ സംവിധാനം ലഭ്യമാകും. വിമാനങ്ങളുടെ യഥാര്‍ത്ഥ ലൊക്കേഷന്‍ കൃത്യമായ രീതിയില്‍ സൂക്ഷ്മ സെക്കന്റുകളുടെ വ്യത്യാസത്തില്‍ അറിയിക്കുന്ന സംവിധാനമാണ് ‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’. 2016 ലാണ് തങ്ങളുടെ മുഴുവന്‍ വിമാനങ്ങളിലും ഈ സംവിധാനം കൊണ്ടുവരാന്‍ ഖത്തര്‍ എയര്‍വേ്സ് തീരുമാനിച്ചത്.

പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് തന്നെ നേട്ടം കൈവരിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സിയായ ‘ഫ്‌ളൈറ്റ് അവയറു’മായി ചേര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തിയത്. ലോകത്ത് ആദ്യമായാണ് ഒരു വിമാന കമ്പനി ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. പ്രത്യേക നേട്ടത്തിന് അര്‍ഹരാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്