Main Menu

റഫാല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ദസോ; ഞാന്‍ കള്ളം പറയാറില്ല; റഫാലില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് ഞങ്ങള്‍ തന്നെ എന്ന് ദസോ സിഇഒ എറിക് ട്രാപ്പിയര്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ദസോ സിഇഒ എറിക് ട്രാപ്പിയര്‍. സിഇഒ പൊസിഷനില്‍ ഇരുന്നുകൊണ്ട് നുണപറയില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഈ ഫ്രഞ്ച് കമ്പനി തലവന്‍ നുണ പറയുകയാണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു.

View image on Twitter

ANI

@ANI

I don’t lie. The truth I declared before and the statements I made are true. I don’t have a reputation of lying. In my position as CEO, you don’t lie: Dassault CEO Eric Trappier responds to Rahul Gandhi’s allegations, in an exclusive interview to ANI

‘ഞാന്‍ കള്ളം പറയാറില്ല. നേരത്തേ പറഞ്ഞതും ഇപ്പോള്‍ പറഞ്ഞതും എല്ലാം സത്യമാണ്. കള്ളം പറയുന്ന ചരിത്രം എനിക്കില്ല. സിഇഒ ആയുള്ള ഈ പദവിയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും കള്ളം പറയില്ല’- അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ഇടപാട് നല്‍കിയത് ദസോ മറച്ചുവച്ചെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് ട്രാപ്പിയര്‍ മറുപടി നല്‍കി. നവംബര്‍ രണ്ടിലെ വാര്‍ത്താ സമ്മേളനത്തിലാണ് അനില്‍ അംബാനിയുടെ നഷ്ടത്തിലോടുന്ന കമ്പനിയില്‍ ദസോ 284 കോടി നിക്ഷേപിച്ചെന്ന വിവരം രാഹുല്‍ പുറത്തുവിട്ടത്.

കോണ്‍ഗ്രസുമായി ദീര്‍ഘകാലത്തെ ബന്ധം ദസോയ്ക്കുണ്ടെന്ന് ട്രാപ്പിയര്‍ ഓര്‍ത്തെടുത്തു. അതിനാല്‍ത്തന്നെ പാര്‍ട്ടി പ്രസിഡന്റിന്റെ ആരോപണം സങ്കടമുളവാക്കുന്നതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ‘ഇന്ത്യയുമായുള്ള ആദ്യ ഇടപാട് 1953ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. തുടര്‍ന്ന് വിവിധ പ്രധാനമന്ത്രിമാരുമായി ഈ ബന്ധം തുടര്‍ന്നു. ഇന്ത്യയുമായാണ് ഞങ്ങള്‍ കരാര്‍ ഒപ്പിടുന്നത്. ഒരു പാര്‍ട്ടിയുമായിട്ടല്ല ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ആവശ്യമായ തന്ത്രപ്രധാനമായ ഉല്‍പ്പന്നങ്ങളാണ് ഞങ്ങള്‍ നല്‍കുന്നത്. അതാണ് പ്രധാനം’- ട്രാപ്പിയര്‍ വ്യക്തമാക്കി.

ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മിക്കുന്നതില്‍ യാതൊരു പ്രവര്‍ത്തന പരിചയവുമില്ലാത്ത റിലയന്‍സിനെ പങ്കാളിയാക്കുന്ന ഡാസോയുടെ തീരുമാനത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, പണം നിക്ഷേപിക്കുന്നതു നേരിട്ട് റിലയന്‍സിലേക്ക് അല്ലെന്നും സംയുക്ത സംരഭമായ ദസോ-റിലയന്‍സ് കമ്പനിയിലേക്കാണെന്നും ട്രാപ്പിയര്‍ പറഞ്ഞു. റിലയന്‍സ് പോലുള്ള കമ്പനി സംയുക്ത സംരംഭത്തിലേക്ക് നിക്ഷേപം നടത്തുകയാണ്, കാരണം അവര്‍ക്ക് അവരുടെ രാജ്യത്തെ വികസിപ്പിക്കണം. അങ്ങനെ അവര്‍ എയര്‍ക്രാഫ്റ്റ് നിര്‍മിക്കുന്നത് എങ്ങനെയെന്നും പഠിക്കും. സര്‍ക്കാരിന്റെ നയമനുസരിച്ച് സംയുക്ത സംരഭത്തില്‍ റിലയന്‍സിന് 51% ഓഹരിയും ഡാസോയ്ക്ക് 49% ഓഹരിയുമാണുള്ളത്, ട്രാപ്പിയര്‍ കൂട്ടിച്ചേര്‍ത്തു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്