റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി; യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്കി; രാജ്യത്തിന്റെ കാവല്ക്കാരന് കള്ളന്; പ്രധാനമന്ത്രി പ്രതികരിക്കണം

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. അംബാനിയുടെ കമ്പനിയെ തെരെഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ് പറഞ്ഞു. ഫ്രാന്‍സോ ഒലാദെയുടെ വെളിപ്പെടുത്തല്‍ സത്യമാണോ നുണയാണോ എന്ന് വ്യക്തമാക്കണം. മോദി കള്ളം പറയുന്നു എന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലെന്ന് രാഹുല്‍ പറഞ്ഞു. ഇത് ശരിയണോയെന്ന് രാഹുല്‍ ചോദിച്ചു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. രാജ്യത്തിന്റെ കാവല്ക്കാരന് കളളനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
30,000 കോടിയുടെ പരാതോഷികം മോദി അനില്‍ അംബാനിക്ക് നല്കി. അംബാനിയെ രക്ഷിക്കാന്‍ എല്ലാവരും കള്ളം പറയുകയാണ്. കരാറിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രമാണ് അംബാനി കമ്പനി ഉണ്ടാക്കിയത്. യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ പറയുന്നു. അംബാനിയെ സഹായിക്കാന്‍ കരാറില്‍ വിട്ടുവീഴ്ച ചെയ്തു. റഫാല്‍ ഇടപാടില്‍ നൂറ് ശതമാനം അഴിമതിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.