ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. രാഹുലിന്റെ സന്ദര്‍ശനം ഈ ആഴ്ച ആദ്യം തന്നെ നിശ്ചയിച്ചിരുന്നു എങ്കിലും മറ്റ് ചില പരിപാടികളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള സംഘം നേരത്തെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. പത്ത് ദിവസത്തിനിടെ ബിആര്‍ഡി ആശുപത്രിയില്‍ 80ലേറെ കുട്ടികളാണ് മരിച്ചത്.