മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ അമേത്തിയില്‍ എത്തും. അമേത്തിയിലെ രാഹുലിന്റെ പരിപാടികള്‍ നീട്ടി വെക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു.

ഇതിന് ശേഷം അനുമതി നല്‍കുകയായിരുന്നു. സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി, സന്ദര്‍ശനം ഒരു ദിവസം നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഈ മാസം പത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്ര മന്ത്രി സമൃതി ഇറാനിയും അമേത്തിയില്‍ എത്തുന്നുണ്ട്.

രാഹുലിന്റെ പരിപാടികള്‍ ഇതിന്റെ പകിട്ട് കുറക്കുമെന്ന് ഭയമാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.