Main Menu

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ബലിയാടായി, സത്യം തെളിഞ്ഞുവെന്നും പിണറായി

തിരുവനന്തപുരം: ലാവ്‌ലില്‍ കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്നെ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നു. കേസിന്റെ പേരില്‍ തന്നെയും സി.പി.എമ്മിനെയും നിരന്തരം വേട്ടയാടി. സന്തോഷത്തിന്റെ വേളയാണെങ്കിലും കേസില്‍ തനിക്കുവേണ്ടി വാദിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു അഡ്വ. എം.കെ ദാമോദരന്‍ ഇന്ന് കൂടെയില്ലാത്തത് ദു:ഖം നല്‍കുന്നുണ്ട്.

സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ എന്നും തനിക്കൊപ്പമായിരുന്നു. അതിന്റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വിധി.

ഗൂഢശക്തികള്‍ക്ക് ഇന്നത്തെ വിധി നിരാശയുണ്ടാക്കും. ഇന്നതെ വിധി കാത്തിരുന്ന പലരുമുണ്ട്. അതില്‍ തന്നെ അനുകൂലിക്കാനും എതിര്‍ക്കാനും നിന്നവര്‍ ഉള്‍പ്പെടും അവര്‍ക്കുള്ള മറുപടിയാണ് കോടതി വിധി. കേസന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും സത്യം തെളിഞ്ഞിരുന്നു. കോടതി നടപടികളോട് പൂര്‍ണമായും സഹകരിച്ചുവെന്നും പിണറായി പറഞ്ഞു.

ഹൈക്കോടതി വിധി വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നതിന് ഊര്‍ജം നല്‍കും. സത്യം തെളിയിക്കുന്നതിന് പിന്തുണ നല്‍കി കൂടെ നിന്ന പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്