Main Menu

രാഷ്ട്രീയ പ്രതിസന്ധി;തേരേസ മേ മുന്നോട്ട് വച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി തേരേസ മേ മുന്നോട്ട് വച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി. 230 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കരാര്‍ പാര്‍ലമെന്റഗംങ്ങള്‍ തള്ളിയത്. തെരേസ മേയ്ക്ക് കനത്ത തിരിച്ചടി നല്‍കിയ വിധിയെഴുത്ത് ബ്രിട്ടനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എത്തിച്ചു. മുന്‍ ധാരണ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് മാര്‍ച്ച് 29ന് ബ്രിട്ടന്‍ വിട്ടുപോകണം.

എന്നാല്‍ കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിലായി. ഇനി ഉള്ളത് രണ്ട് വഴിയാണ്. രണ്ട് വര്‍ഷം മുന്‍പ് ഹിതപരിശോധനയിലൂടെ എടുത്ത ബ്രെക്‌സിറ്റ് തീരുമാനം റദ്ദാക്കണം. അല്ലെങ്കില്‍ ഉപാധികളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണം.ബ്രീട്ടീഷ് പാലര്‍ലമെന്റിന്റെ ചരിത്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ് തേരേസാ മേയ്ക്ക് ലഭിച്ചിരിക്കുന്നത്.

432 പേര്‍ കരാറിനെതിരെ വോട്ട് ചെയ്തപ്പോള്‍ അനുകൂലിച്ചത് 202 പേര്‍ മാത്രമാണ്. എതിര്‍ത്തവരില്‍ 118 പേര്‍ ഭരണകക്ഷി അംഗങ്ങളാണ്.സര്‍ക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് തെരേസ മേ പറഞ്ഞു.

കരാര്‍ തള്ളിയതില്‍ നിരാശയുണ്ടെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം. മൂന്ന് ദിവസത്തിനുള്ളില്‍ തെരേസമേയ്ക്ക് പുതിയ കരാര്‍ അവതരിപ്പിക്കാം. എന്നാല്‍ കരാറില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണപ്രതിസന്ധി പരിഹരിക്കുക അത്ര എളുപ്പമാകില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്