Main Menu

രാഷ്ട്രപതി ഇന്ന് കേരളത്തില്‍

 

ഒരുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാംനാഥ് ഗോവിന്ദ് നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.കൊല്ലത്ത് അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി എത്തുന്നത്.
രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കും.സ്വീകരണത്തിന് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കായംകുളത്തേക്ക് തിരിക്കും. ഉദ്ഘാടനത്തിനുശേഷം തിരിച്ച് എയർഫോഴ്സിൻറെ ടെക്നിക്കൽ ഏരിയയിലെത്തുന്ന രാഷ്ട്രപതി ഇന്ന് തന്നെ ദില്ലിയിലേക്ക് മടങ്ങും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്