Main Menu

രാമലീല വിജയിച്ചത് നല്ല സിനിമയായത് കൊണ്ട്; കുറ്റാരോപിതന്‍ അഭിനയിച്ചത് കൊണ്ടല്ല: ഖുശ്ബു

ചെന്നൈ: മീടു വിവാദങ്ങള്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ മൊത്തത്തില്‍ ആടിയുലയ്ക്കുന്ന സാഹചര്യമാണിപ്പോള്‍. ഒരോ ദിവസവും നിരവധി പേരാണ് മീടു ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.കുറ്റാരോപിതര്‍ സിനിമയില്‍ സജീവമാവുന്നു എന്ന് വാദത്തിന് മറുപടി നല്‍കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം ഖുശ്ബു.

സിനിമ നല്ലതാണെങ്കില്‍ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടി കുഴയ്ക്കരുത്. മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കും. രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ടാണ്. മീടു കാരണമാണ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് തുറന്നു പറയാനുള്ള വേദി നല്‍കുന്ന പോലെ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നല്‍കണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപിതന്‍ മാത്രമാണ്.

ഗായിക ചിന്മയി വൈരമുത്തുവിനെതിരെ ഉന്നയിച്ച ആരോപണങ്ങളോട് ഖുശ്ബു എടുത്ത നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്