Main Menu

രാജസ്ഥാനില്‍ ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍ ആണ് മീണ ബിജെപി അംഗമായത്. മീണയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഹരീഷിന്റെ രാജി ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

2009-13 കാലഘട്ടത്തില്‍ പൊലീസ് മേധാവിയായിരുന്നു മീണ.ഹരീഷ് മീണയുടെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസ് നേതാവാണ്. കിഴക്കന്‍ രാജസ്ഥാനില്‍ നിര്‍ണായകമാണ് മീണ വിഭാഗം. കഴിഞ്ഞ ദിവസം ഒരു മന്ത്രി അണികള്‍ക്കൊപ്പം ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും ഡിസംബര്‍ ഏഴിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് മല്‍സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു മല്‍സരിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്