Main Menu

യു.കെയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച് നിര്‍ബന്ധിത വിവാഹം; ഇന്ത്യക്ക് നാലാം സ്ഥാനം എന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യു.കെയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്ന പരാതികളില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഫോഴ്‌സ്ഡ് മാര്യേജ് യൂണിറ്റിന്‍േറതാണ് ഈ കണക്ക്. 2017ല്‍ ഇന്ത്യയില്‍ നിന്നുള്ള 82 നിര്‍ബന്ധിത വിവാഹ കേസുകളാണ് എഫ്.എം.യു കൈകാര്യം ചെയ്തത്. 439 കേസുകളുമായി പാകിസ്താനാണ് പട്ടികയില്‍ ഒന്നാമത്. ബംഗ്ലാദേശ് (129), സൊമാലിയ (91) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിര്‍ബന്ധിത വിവാഹം സംബന്ധിച്ച് നിരവധി കേസുകളാണ് ബ്രിട്ടീഷ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത്. ബന്ധുക്കളെ കാണാനെന്നും അവധിക്കാലം ആഘോഷിക്കാനെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെത്തിച്ച് പ്രദേശവാസികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്നതായാണ് കേസ്. ഇതിനായി ഭീഷണിപ്പെടുത്തുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്