Main Menu

യുവാക്കള്‍ക്ക് കീകി ഡാന്‍സ് ഭ്രാന്ത്; ഓടുന്ന കാറില്‍ നിന്ന് ചാടി ഇറങ്ങി ഇനി കീകി ഡാന്‍സ് കളിച്ചാല്‍ പിടി വീഴും എന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: നിരോധിച്ച കീകി ഡാന്‍സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 100 ദിനാര്‍ പിഴയും മൂന്നുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മതപരവും നിയമപരവുമായ കാരണങ്ങളാല്‍ കീകി ഡാന്‍സ് അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓടുന്ന വാഹനത്തിന്റെ വേഗം കുറച്ച് പെട്ടെന്നു റോഡില്‍ ഇറങ്ങി വീണ്ടും വാഹനത്തില്‍ ചാടിക്കയറിയും നടത്തുന്നതാണ് കികീ ഡാന്‍സ്.

കനേഡിയന്‍ റാപ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ് സ് ‘ എന്ന ഗാനത്തിലെ രണ്ടാമത്തെ ഖണ്ഡികയാണ് കീകി ഡാന്‍സിനു പുറകില്‍. ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീ? ആര്‍ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച് . ഇത്തരത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് . അപകടം സംഭവിച്ചാല്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി നേരിടുന്നതിനാലാണ് അധികൃതര്‍ ചാലഞ്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് .

ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെ അറസ്റ്റ് ചെയ്യാന്‍ അബൂദാബി പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം ഈ നൃത്തം പൊതു ധാര്‍മികത ലംഘിക്കുന്നതായും പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തിലും നേരത്തെ കീകി ചലഞ്ച് നിരോധിച്ചിരുന്നു.

കീകി ചലഞ്ച് നടത്തുന്നവര്‍ക്ക് മൂന്നു മാസം തടവും 100 ദിനാര്‍ പിഴയും നല്‍കുമെന്നും വാഹനം രണ്ടുമാസത്തേക്കു കസ്റ്റഡിയില്‍ വെക്കുമെന്നും കുവൈറ്റ് ഗതാഗതവകുപ്പും മുന്നറിയിപ്പ് നല്‍കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്