Main Menu

യുവതീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും തള്ളി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മാത്രമേ പരിഗണിക്കൂ എന്ന് ജസ്റ്റീസ് രഞ്ചന്‍ ഗോഗോയ് വ്യക്തമാക്കി.

ഹര്‍ജിക്കാരിയായ ശൈലജ വിജയന്റെ അഭിഭാഷകന്‍ വിഷയം ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതിയുടെ പ്രതികരണം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്