Main Menu

യുവതിയെ പള്ളിയിലേക്ക് വിളിച്ച് പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് വൈദികന് എതിരെ കേസ്

യുവതിയെ പള്ളിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് വൈദികനെതിരെ കേസ്. ഫാദർ ബിനു ജോർജിനെതിരെ ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്. മാവേലിക്കരയിലാണ് സംഭവം. കായംകുളം പോലീസാണ് കേസ് എടുത്തത്.  2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്ന് മാവേലിക്കര ഭദ്രാസനാധിപന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

വൈദികനായ ബിനു ജോർജിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കായംകുളം പോലീസ് കേസ് എടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ  ആദ്യം ഒത്തുതീർപ്പിനെത്തിയ ഫാദർ ബിനു ജോർജ് പിന്നീട് അപവാദ പ്രചരണം നടത്തുകയും അശ്ലീല മെസേജ് അയക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്