Main Menu

യുപിയിലെ ബിജ്‌നോറില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ആറ് പേര്‍ മരിച്ചു

ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. ആറ് പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ മീഥൈന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്.

അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ബിജ്‌നോറിലെ കോട്‌ല നഗരത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്