Main Menu

യുഡിഎഫിലേക്ക് തിരികെ പോകാനുള്ള പി.സി.ജോര്‍ജിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; മുന്നണിയിലേക്കുള്ള ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫില്‍ ഭൂരിപക്ഷാഭിപ്രായം

തിരുവനന്തപുരം: യുഡിഎഫിലേക്ക് തിരികെ എത്താനുള്ള പി.സി. ജോര്‍ജ് എംഎല്‍എയുടെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നിര്‍ബന്ധമാണെന്നും യോഗത്തില്‍ ഘടകകക്ഷികള്‍ നിലപാടെടുത്തു.

ബിജെപിയെയും എന്‍ഡിഎയും തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രതികരണം. യുഡിഎഫ് പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടിരുന്നു. നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു കഴിഞ്ഞ നവംബറില്‍ ജോര്‍ജ് നിലപാടു വ്യക്തമാക്കിയിരുന്നു. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് അന്നും ആവര്‍ത്തിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്ത് ചര്‍ച്ചയും നടന്നു. എന്നാല്‍ ഒന്നരമാസം കഴിയുന്നതിനു മുന്‍പ് ജോര്‍ജ് വീണ്ടും നിലപാട് മാറ്റി.

അതേസമയം രണ്ട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇടുക്കി സീറ്റിന്മേല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ജെഡിയുവിനൊപ്പം എല്‍ഡിഎഫിലേക്ക് പോകാത്തവരെ യുഡിഎഫില്‍ ക്ഷണിതാക്കളാക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്