Main Menu

യുഎസിലെ ഡേ കെയര്‍ സെന്ററില്‍ നവജാതശിശുക്കളുള്‍പ്പെടെ അഞ്ചുപേരെ കുത്തിയ ശേഷം നഴ്‌സറി ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂയോര്‍ക്ക്: യുഎസില്‍ സ്വകാര്യ ഡേ കെയര്‍ സെന്ററില്‍ സ്ത്രീ മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പിച്ചു. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും വയറ്റില്‍ കുത്തേറ്റു. 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ചെവിയും ചുണ്ടും മുറിഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൃത്യത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്പത്തിരണ്ടുകാരിയായ നഴ്‌സറി ജീവനക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് വ്യക്തമാക്കി.

കുത്തേറ്റവരില്‍ ഒരാള്‍ കുട്ടികളിലൊരാളുടെ പിതാവാണ്. നഴ്‌സറിയിലെ മറ്റൊരു ജീവനക്കാരിയും കുത്തേറ്റവരില്‍ ഉള്‍പ്പെടും. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലാണ് കൃത്യം നടത്തിയ സ്ത്രീയെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ക്യൂന്‍സ്ബറോയിലെ ഈ സെന്ററില്‍ ഒമ്പതുശിശുക്കളാണുണ്ടായിരുന്നത്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ ദേഹത്ത് മുറിവുകളുണ്ട്. ഇവര്‍ സ്വയം കുത്തിപ്പരിക്കേല്പിച്ചതാണെന്നു പറയപ്പെടുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്