Main Menu

യുഎഇയുടെ 700 കോടി കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തുകയും നഷ്ടമായെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂര്‍: കേന്ദ്രസര്‍ക്കാര്‍ നിലപാടിലൂടെ, യുഎഇയുടെ 700 കോടി സഹായത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന വന്‍തുക നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഎഇ ഭരണാധികാരി മോദിയെ വിളിച്ച് കേരളത്തിന് നൂറ് മില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ആദ്യം മോദി ഈ തീരുമാനത്തോട് നന്ദി അറിയിക്കുകയും പിന്നീട് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. അതെന്തുക്കൊണ്ടാണെന്നറിയില്ല. യുഎഇ സഹായം തടഞ്ഞതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കാവുന്ന ഇതിനെക്കാള്‍ വലിയൊരു സഹായം നഷ്ടമായെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

2500 കോടി കേന്ദ്രസംഘം ശുപാര്‍ശ ചെയ്‌തെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്. അതിനെ കുറിച്ച് ഒരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്