Main Menu

മോഹന്‍ലാലും അക്ഷയ് കുമാറും മാധുരി ദീക്ഷിതും പരിഗണനയില്‍; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനുള്ളവരുടെ സാധ്യത പരിശോധിച്ച് ബിജെപി

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനുള്ളവരുടെ സാധ്യത പരിശോധിച്ച് ബിജെപി. സിനിമാ-കായിക-കലാസാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നത്.

മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും ഉള്‍പ്പെടെയുള്ള താരങ്ങളെ ബിജെപി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സിനിമാ, കലാസാംസ്‌കാരികം, കായികം, ആരോഗ്യം മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്