Main Menu

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധം; 105 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന് അമ്മ അധ്യക്ഷനായ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍. ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം 105 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാരം നേടിയവരെ ചെറുതാക്കുന്ന നടപടി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് ജൂറിയിലെ ഒരു വിഭാഗം വിട്ടുനില്‍ക്കുമെന്നും ഇവര്‍ അറിയിച്ചു.

മന്ത്രി എകെ ബാലനാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ നിശാഗന്ധിയിലെ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെ ചേര്‍ന്ന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പ് ഉയര്‍ന്നു. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടത് സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നത് ബിജു ചോദ്യം ചെയ്തു.

ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന് മന്ത്രിയുടെ നിലപാട് ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോ.ബിജു അറിയിച്ചു. പുരസ്‌കാരദാനച്ചടങ്ങില്‍ അവാര്‍ഡ് നേടിയവര്‍ക്കും അത് നല്‍കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പ്രാധാന്യമെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ വികെ ജോസഫ് പറഞ്ഞു.

സര്‍ക്കാര്‍ നിലപാടില്‍ ഡബ്‌ള്യുസിസിക്കും അതൃപ്തിയുണ്ട്.നടിക്കൊപ്പം എന്ന് പറയുമ്പോഴും സിപിഐഎം അമ്മയെ പൂര്‍ണ്ണമായും തള്ളിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് കൊല്ലത്ത് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് വേദി തിരുവന്തപുരത്തേയ്ക്ക് മാറ്റിയത്. അടുത്തമാസം എട്ടിനാണ് ചടങ്ങ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്