Main Menu

മോദിയെ പരിഹസിക്കുന്നതിന്റെ കാരണം അറിയണം, അമ്മയാണോ കാരണക്കാരി? ജ്വാല ഗുട്ടയെ പ്രകോപിപ്പിച്ച് ആരാധകന്‍

ഡല്‍ഹി : പരിഹസിക്കാന്‍ വരുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നയാളാണ് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ഇത്തരത്തില്‍ ട്വിറ്ററിലൂടെ തന്റെ അമ്മയെ പരിഹസിച്ചവര്‍ക്കും ചുട്ട മറുപടിയാണ് ജ്വാല നല്‍കിയത്.

അമ്മ യെലന്‍ ഗുട്ട ചൈനക്കാരിയായതിനാലാണോ നിങ്ങള്‍ എപ്പോഴും മോദിയെ എതിര്‍ക്കുന്നത് എന്നായിരുന്നു സിദ്ദു എന്നു പേരുള്ള വ്യക്തിക്ക് അറിയേണ്ടത്. ഇത് കേട്ട് ജ്വാലക്ക് ശരിക്കും ദേഷ്യം വന്നു. നിങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നായിരുന്നു ജ്വാലയുടെ മറുപടി.

When u bring my parents in the conversation..u wish u didn’t see this side of me!!! Mind it ?

രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് മോദി പ്രവര്‍ത്തിക്കുമ്പോള്‍ എപ്പോഴും മോദിക്കെതിരെ സംസാരിക്കാന്‍ യെലന്‍ ഗുട്ടയ്ക്ക് എങ്ങനെ കഴിയുന്നുവെന്നായിരുന്നു സിദ്ദുവിന് അറിയേണ്ടിയിരുന്നത്. എന്നാല്‍ തന്റെ അച്ഛനേയും അമ്മയെയും ആവശ്യമില്ലാത്ത കാര്യത്തിലേക്ക് വലിച്ചിഴച്ചാല്‍ എന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരുമെന്ന് ജ്വാല മുന്നറിയിപ്പ് നല്‍കി.

Firstly I’ve lost all respect for u!! So I don’t think u will get any answer from me!! Secondly if u had any question..ask straight!!

എന്നാല്‍ അയാള്‍ ജ്വാലയെ വിടാനുള്ള ഒരുക്കമില്ലായിരുന്നു. നിങ്ങളുടെ അമ്മ എന്തുകൊണ്ട് മോദി വിരുദ്ധയായി എന്ന് അറിയണമെന്ന് അയാള്‍ വീണ്ടു ട്വീറ്റ് ചെയ്തു. താങ്കളോട് എനിക്കുള്ള എല്ലാ ബഹുമാനവും പോയെന്നും എന്നില്‍ നിന്ന് ഒരുത്തരവും താങ്കള്‍ പ്രതീക്ഷിക്കേണ്ടെന്നും ജ്വാല തിരിച്ചു പറഞ്ഞു. ഇനി എന്തെങ്കിലും ഉത്തരം വേണമെങ്കില്‍ നേരിട്ട് വന്നു ചോദിക്കൂ എന്നും ജ്വാല വെല്ലുവിളിച്ചു. അയാള്‍ വീണ്ടും വന്നെങ്കിലും ബ്ലോക്ക് ചെയ്യുമെന്ന് ജ്വാല ഭീഷണി മുഴക്കിയതോടെ ആയാള്‍ സ്ഥലംവിട്ടു.

did u ever think being a chinese citizen would have given u more opportunities in badminton? any regrets being Indian?

In the country…I am a proud Indian…and will keep striving to make a better system for sports in our country!!!

ചൈനീസ് ഇന്ത്യന്‍ വംശജയാണ് ജ്വാല. അമ്മ യെലെന്‍ ചൈനയിലെ ടിയാന്‍ജിന്‍ സ്വദേശിയാണ്. ഹൈദരാബാദുകാരനായ ക്രാന്തി ഗുട്ടയാണ് അച്ഛന്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്