Main Menu

മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

മേഘാലയ ഖനി അപകടത്തില്‍പ്പെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. 200അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാവിക സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 15 പേരാണ്  മേഘാലയയിലെ കിഴക്കുള്ള ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ‍ഖനിയില്‍ കുടുങ്ങിയത്. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഡിസംബര്‍ 13നാണ് ഇവര്‍ ഖനിയില്‍ കുടുങ്ങിയത്.
ദിവസങ്ങള്‍ക്ക് ശേഷമാണ് പൂര്‍ണ്ണതോതില്‍ തെരച്ചില്‍ ആരംഭിച്ചത് തന്നെ. 320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃത ഖനിയാണ് ഇത്. 2014 ഏപ്രിലില്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. അത് മറികടന്നാണ് ഇവിടെ ഖനനം നടക്കുന്നിരുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്