Main Menu

മെസി തിരികെയെത്തുന്നു; ലാലീഗയില്‍ ഇന്ന് പൊടിപാറുന്ന പോരാട്ടം; ആരാധകര്‍ പ്രതീക്ഷയില്‍

ബാഴ്‌സലോണ: കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസി, പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. റയല്‍ ബെറ്റിസിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിനുള്ള ബാഴ്‌സലോണ ടീമില്‍ മെസിയേയും പരിശീലകന്‍ വല്‍വര്‍ദെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരം ഇന്ന് കളിക്കുമെന്നാണ് സൂചന. അതേ സമയം ഉസ്മാന്‍ ഡെംബലെയെ മത്സരത്തിനുള്ള ബാഴ്‌സ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെ സെവിയ്യക്കെതിരായ മത്സരത്തിനിടെ കൈക്ക് പരിക്കേറ്റ മെസിക്ക്, റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ മത്സരവും, ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരായ മത്സരവും നഷ്ടമായിരുന്നു. ഇന്റര്‍മിലാനെതിരായ മത്സരത്തില്‍ ബാഴ്‌സ സംഘത്തിനൊപ്പമുണ്ടായിരുന്നെങ്കിലും മെസിക്ക് അവസാന ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. അതേ സമയം മെസി മടങ്ങിയെത്തുന്നത് ബാഴ്‌സലോണയുടെ ശക്തി വര്‍ധിപ്പിക്കും. ആദ്യ 11 മത്സരങ്ങളില്‍ ഏഴെണ്ണം ജയിച്ച ബാഴ്‌സയാണ് നിലവില്‍ ലാലീഗ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ളത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്