Main Menu

മെസിയെ മറികടന്ന് ഇന്ത്യന്‍ ഇതിഹാസം ഛേത്രി; നടന്ന് കയറിയത് പുതിയ ചരിത്രത്തിലേക്ക്; മുന്നില്‍ ഇനി റൊണാള്‍ഡോ മാത്രം

യുഎഇ: ഏഷ്യ കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ലോകത്തിന്റെ നെറുകയിലെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി. അര്‍ജന്റീന സൂപ്പര്‍ താരം സാക്ഷാല്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കി ഛേത്രി നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ളത്.

തായ്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് തവണയാണ് ഇന്ന് ഛേത്രി വലകുലുക്കിയത്. ഇതോടെ ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67ലെത്തി. ലയണല്‍ മെസി 65 ഗോളുകളാണ് നേടിയിട്ടുള്ളത്. പട്ടികയില്‍ മുന്നിലുള്ള റൊണാള്‍ഡോയ്ക്ക് 85 ഗോളാണുള്ളത്.

തായ്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ 27 മിനുട്ടില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. 46 മിനുട്ടില്‍ മനോഹരമായ മുന്നേറ്റത്തിലൂടെയായിരുന്നു രണ്ടാം ഗോള്‍. ഇന്ത്യക്ക് വേണ്ടി അനിരുദ്ധ് ഥാപ്പ, ജെജെ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്